2008, നവംബർ 28, വെള്ളിയാഴ്‌ച

ഇന്ത്യ ഭീകര കരങ്ങളില്‍?

ഭീകരരുടെ താണ്ഡവത്തില്‍ നടുങ്ങി വിറച്ച് മൂന്നുനാള്‍. ഇന്ത്യക്കാരന് അഭിമാനമായിരുന്ന ഹോട്ടല്‍ താജ് കരിഞ്ഞു പുകഞ്ഞ്....നമ്മുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി ഭീകരര്‍ azhinjadukayalle? എത്ര ജീവന്‍ പൊലിഞ്ഞു?ഇനിയെത്ര?

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു തിരുവോണനാള്‍,ഗേറ്റ് വേ ഓഫ് ഇന്ത്യ ക്കും താജിനും മുന്നില്‍ അഭിമാനത്തോടെ(അല്പം അഹങ്കാരതോടെയല്ലേ?) ഫോട്ടോയ്ക്ക്‌ പോസ് ചെയ്ത നിമിഷം മനോമുകുരത്തില്‍ തെളിയുന്നു.താമസിക്കാന്‍ ഭാഗ്യം വിദേശികള്‍ക്കും മന്ത്രിമാര്‍ക്കുമാനെന്കിലും നമുക്കാ വിസ്മയം പുറമെ നിന്നെങ്കിലും കണ്ടു സായൂജ്യമടയാമായിരുന്നു.ഇനി....

ഒരു സ്റ്റാര്‍ ഹോട്ടല്‍ നഷ്ടപ്പെട്ടു എന്നതിലുപരി ഇന്ത്യക്കാരുടെ സ്വൈര്യജീവിതമാണ് നഷ്ടപ്പെട്ടത്‌. ഇതിനാരാനുതാത്തരവാദി?നമ്മുടെ നഷ്ടങ്ങള്‍ ആര് നികത്തും?ജീവന്‍ നഷ്ടപ്പെട്ട നൂറുകണക്കിനാളുകളുടെ ആശ്രിതരുടെ കണ്ണീരൊപ്പാന്‍ ആരുണ്ടിവിടെ?

1 അഭിപ്രായം:

NISHKALANKAN പറഞ്ഞു...

theerchayayum ithinu utharavadi india bharikkunna napumsakangal thanne.