2008, ഡിസംബർ 20, ശനിയാഴ്‌ച
2008, ഡിസംബർ 10, ബുധനാഴ്‌ച
ഗ്രില്ലുകളുടെ സ്വന്തം കണ്ണൂര്‍.
അത് ബലത്തില്‍ തന്നെ വേണം താനും....
ഇതു കണ്ണൂര്‍.ബോംബുകളുടെയും വടിവാളുകളുടെയും സ്വന്തം നാട്.ശത്രുവേത് മിത്രമേത് എന്ന് ഉറപ്പില്ലാത്തതുകൊണ്ട് വീടിനല്‍പ്പം ഉറപ്പാകാമെന്നു വിചാരിക്കുന്നതു തെറ്റാണോ?
കാളിംഗ് ബെല്‍ അടിക്കുമ്പോള്‍ വരുന്നതു കൊല്ലാനാണോ എന്നുറപ്പ് വരുത്താന്‍ പാവങ്ങള്‍ വേറെ എന്ത് ചെയ്യാന്‍?രക്തസാക്ഷികള്‍ sindhabhad.
കേരളം പിന്നോട്ട്?
മലയാളി മാറുകയാണ്. നാശത്തിലേക്കാണെന്നു മാത്രം. വസ്ത്രങ്ങള്‍ മാറിയത് കൊണ്ടോ,പുരോഗമനം പ്രസംഗിച്ചത് കൊണ്ടോ നാം നന്നാവില്ല.മനസ്സുകളാണ് നന്നാവേണ്ടത്.ജാതിക്കോമരങ്ങള്‍ പൂര്‍്വാധികം ശക്തിയോടെ ഉറഞ്ഞാടുകയാണ്. മതമില്ലാത്ത ജീവനുകള്‍ നിഷ്പ്രഭമാകുന്നു.സ്ത്രീകള്‍ പര്‍്ദക്കുള്ളിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്നു..അഭയമാര്‍ കേഴുന്നു.ശാരിമാര്‍ തുടച്ചു നീക്കപ്പെടുന്നു.ആള്ദൈവങ്ങള് അരങ്ങു വാഴുന്നു.ജീവനും സ്വത്തിനും യാതൊരു സുരക്ഷയുമില്ല.
ഇതിനെല്ലമുപരിയായി... വോട്ടുകള്‍ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന പരിഷ്ക്കാരങ്ങളും.... ആനന്ദലബ്ധിക്കിനിയെന്തു വേണം?
2008, ഡിസംബർ 2, ചൊവ്വാഴ്ച
സഭക്കിതെന്തു പറ്റി?
സാത്വികരായ വൈദികരും കന്യാസ്ത്രീകളും ഇതിനെതിരെ പ്രതികരിച്ചെങ്കില്‍? ഒന്നുമില്ലെന്കിലും വിശുദ്ധ അല്ഫോണ്‍സാമ്മയുടെ നാട്ടുകാരല്ലേ നമ്മള്‍?
2008, നവംബർ 28, വെള്ളിയാഴ്‌ച
എന്‍ എസ് ജി യില്‍ എത്ര മുംബൈക്കരുണ്ട്?
ഇന്ത്യ ഭീകര കരങ്ങളില്‍?
ഭീകരരുടെ താണ്ഡവത്തില്‍ നടുങ്ങി വിറച്ച് മൂന്നുനാള്‍. ഇന്ത്യക്കാരന് അഭിമാനമായിരുന്ന ഹോട്ടല്‍ താജ് കരിഞ്ഞു പുകഞ്ഞ്....നമ്മുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി ഭീകരര്‍ azhinjadukayalle? എത്ര ജീവന്‍ പൊലിഞ്ഞു?ഇനിയെത്ര?
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു തിരുവോണനാള്‍,ഗേറ്റ് വേ ഓഫ് ഇന്ത്യ ക്കും താജിനും മുന്നില്‍ അഭിമാനത്തോടെ(അല്പം അഹങ്കാരതോടെയല്ലേ?) ഫോട്ടോയ്ക്ക് പോസ് ചെയ്ത നിമിഷം മനോമുകുരത്തില്‍ തെളിയുന്നു.താമസിക്കാന്‍ ഭാഗ്യം വിദേശികള്‍ക്കും മന്ത്രിമാര്‍ക്കുമാനെന്കിലും നമുക്കാ വിസ്മയം പുറമെ നിന്നെങ്കിലും കണ്ടു സായൂജ്യമടയാമായിരുന്നു.ഇനി....
ഒരു സ്റ്റാര്‍ ഹോട്ടല്‍ നഷ്ടപ്പെട്ടു എന്നതിലുപരി ഇന്ത്യക്കാരുടെ സ്വൈര്യജീവിതമാണ് നഷ്ടപ്പെട്ടത്. ഇതിനാരാനുതാത്തരവാദി?നമ്മുടെ നഷ്ടങ്ങള്‍ ആര് നികത്തും?ജീവന്‍ നഷ്ടപ്പെട്ട നൂറുകണക്കിനാളുകളുടെ ആശ്രിതരുടെ കണ്ണീരൊപ്പാന്‍ ആരുണ്ടിവിടെ?